അരിക്കൊമ്പൻ തിരികെ വരാൻ സാധ്യതയില്ലേ എന്ന് ഹൈകോടതി; മനുഷ്യ-മൃഗ സംഘർഷത്തിന് പരിഹാരം വേണം

കൊച്ചി: പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കാട്ടാന ഇടുക്കി ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യതയില്ലേ എന്ന് ഹൈകോടതി. വനം വകുപ്പിനോടാണ് ഇക്കാര്യം കോടതി ആരാഞ്ഞത്. ആനയെ കൃത്യമായി നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

മനുഷ്യ-മൃഗ സംഘർഷത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടത്. ചിന്നക്കനാൽ മേഖലയിൽ മാലിന്യ സംസ്കരണം കാര്യക്ഷമമല്ല. മാലിന്യ ദുർഗന്ധം മൃഗങ്ങളെ ആകർഷിക്കുന്നുണ്ട്. അതിന് പരിഹാരം കാണണമെന്നും ഹൈകോടതി വ്യക്തമാക്കി.

അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെയുണ്ടെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട് മേഖലയിലാണ് ആന സഞ്ചരിക്കുന്നതെന്നും വനം വകുപ്പ് വ്യക്തമാക്കി.

ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച ജസ്റ്റിസ് എ.കെ ജയശങ്കരൻ നന്ദി അറിയിച്ച് കത്ത് നൽകി. 

Tags:    
News Summary - The High Court asked whether Arikomban is likely to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.