തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം മു​ന്നി​ൽ ക​ണ്ട്​ സ​ർ​ക്കാ​ർ തി​ര​ക്കി​ട്ട് ശി​പാ​ർ​ശ ചെ​യ്ത ഉ​ന്ന​ത​ത​ല നി​യ​മ​ന​ങ്ങ​ൾ പെ​രു​മാ​റ്റ​ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചേ​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ, പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​ർ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളാ​ണ് ഗ​വ​ർ​ണ​ർ ത​ട​ഞ്ഞ​ത്.

ഉ​പ​ലോ​കാ​യു​ക്ത പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ച്ച ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ജോ​സ​ഫി​നെ ഓം​ബു​ഡ്​​സ്മാ​നാ​യും നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി. സ​ന​ൽ​കു​മാ​റി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ണ​റാ​യും സി.​പി.​എം നേ​താ​വ് അ​ഡ്വ. ഹ​രി​ലാ​ലി​നെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​റാ​യു​മാ​ണ് സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്ത​ത്.

എ​ന്നാ​ൽ, നി​യ​മോ​പ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം സ​ർ​ക്കാ​ർ ശി​പാ​ർ​​ശ അം​ഗീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് ലോ​ക്ഭ​വ​ന്‍റെ നി​ല​പാ​ട്. നി​യ​മ​ന യോ​ഗ്യ​ത​ക​ളി​ൽ ഗ​വ​ർ​ണ​ർ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ സ​ർ​ക്കാ​ർ ശി​പാ​ർ​ശ​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കും.

ഇ​തി​നി​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് ത​സ്തി​ക​യി​യി​ലേ​ക്ക്​ അ​ഭി​മു​ഖം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​ക്ക് പ​രാ​തി​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നു.

ഗ​വ​ർ​ണ​റേ​ക്കാ​ൾ ശ​മ്പ​ളം പ​റ്റു​ന്ന പി.​എ​സ്‌.​സി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ വി.​സി​ക്ക് സ​മാ​ന അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​യു​ള്ള​വ​രാ​ക​ണ​മെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തെ​ന്നാ​ണ്​ വി​വ​രം.

ഉ​പ​ലോ​കാ​യു​ക്ത​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ർ നി​യ​മ​ന​വി​ല​ക്ക് നി​ല​നി​ൽ​ക്കെ, വി​ര​മി​ച്ച​ശേ​ഷം ത​ദ്ദേ​ശ സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കു​ന്ന​ത് അ​യോ​ഗ്യ​ത​യാ​ണെ​ന്നും ജി​ല്ല ജ​ഡ്ജി​യാ​യ നി​യ​മ സെ​ക്ര​ട്ട​റി​യെ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ചെ​യ്ത​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും കാ​മ്പ​യി​ൻ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - The governor may approve the withheld appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.