മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബ് ചാനലിനെതിരെ കേസ്

മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ‘ബ്രഹ്മ കോഗ്നിഷൻ’ യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി നിലവിളക്ക് കൊളുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച വീഡിയോയിൽ മന്ത്രിയെ അവഹേളിച്ചെന്നും മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷാഫി കാടേങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു.

മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്: വയനാട്ടിൽ കേസ്

കൽപറ്റ: മന്ത്രിയാക്കാൻ കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പിയുടെ ഓഫിസിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എം.പിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. എം.പി ഓഫിസിൽനിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയെയും എം.പിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാകോസിനെയും തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്.

രാജ്‌കുമാറിന്റെ പേരിൽ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു, സംസ്ഥാന മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ അതിൽ ഉൾപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തത്. വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ സി.ആർ. രാജേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Case filed against YouTube channel for obscene remarks against Minister Kunjhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.