കൊച്ചി: ഗൾഫിലെ സംഘർഷാവസ്ഥയെത്തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളിൽ വലിയ മാറ്റം. യാത്രക്കാരുടെ സുരക്ഷയും സാഹചര്യങ്ങളും കണക്കിലെടുത്ത് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികൃതർ വൈകിപ്പിച്ചു.
ഇന്ന് രാത്രി ഏഴ് മണിക്ക് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ പുലർച്ചെ 2.30-ലേക്കാണ് മാറ്റിയിരിക്കുന്നത്. രാത്രി പത്തിന് പുറപ്പെടേണ്ട ബഹ്‌റൈൻ വിമാനത്തിന്റെ സമയം നാളെ രാവിലെ എട്ട് മണിയാക്കി പുനഃക്രമീകരിച്ചു. കൂടാതെ, രാത്രി 8.30-ന് പുറപ്പെടേണ്ട ദമാം വിമാനം രാത്രി 10-ഓടെ മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ സമയമാറ്റത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.