42,337 അനധികൃത കൊടിമരങ്ങളെന്ന്​ സർക്കാർ; നീക്കിയില്ലെങ്കിൽ പിഴ ചുമത്തണമെന്ന്​ ഹൈ​കോടതി

കൊച്ചി: ​സംസ്ഥാനത്ത്​ പാതയോരത്തെ അനധികൃത കൊടിമരങ്ങൾ 42,337 എണ്ണമെന്ന്​ സർക്കാർ. ഇവയെല്ലാം നീക്കിയാൽ ഫാക്​ടറി തുടങ്ങാനുള്ള ഇരുമ്പ്​ കിട്ടുമെന്ന്​ ​ഹൈകോടതി. പന്തളം മന്നം ആയുർവേദ കോഓപറേറ്റിവ് മെഡിക്കൽ കോളജി​െൻറ പ്രവേശന കവാടത്തിൽ സ്ഥാപിച്ച രാഷ്​ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ മാനേജ്​മെൻറ്​ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ്​ സർക്കാറി​െൻറ വിശദീകരണവും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്ര​െൻറ നിരീക്ഷണവും.

അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ എത്രയും വേഗം അവനീക്കം ചെയ്യണമെന്ന​ും കോടതി ഉത്തരവിട്ടു. കൊടിമരങ്ങളുടെ എണ്ണം അറിയിച്ചെങ്കിലും ​പൊതുസ്ഥലത്തും നടപ്പാതയിലുമായി നിൽക്കുന്ന കൊടിമരങ്ങൾ നിയമപരമായി സ്ഥാപിച്ചതാണോ അല്ലയോ എന്ന് അറിയില്ലെന്നായിരുന്നു സർക്കാറി​െൻറ വിശദീകരണം​.

കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഇനിയും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ നൽകിയ കണക്കുപ്രകാരം ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്പ് കിട്ടുമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇതുകൊണ്ട്​ ഒരു ഫാക്​ടറി തുടങ്ങാനാകും.

ശരിയായ രീതിയിൽ കണക്കെടുത്താൽ അനധികൃത കൊടിമരങ്ങളുടെ എണ്ണം ഇതി​െൻറ ഇരട്ടിയാകും. റോഡ് കുഴിച്ച് സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളെ തൊട്ടാൽ അടികിട്ടുന്ന അവസ്ഥയാണ്​ നിലവിൽ​. രാഷ്​ട്രീയ പാർട്ടികളുടെ പിന്തുണയുള്ളതിനാൽ പൊലീസിനുപോലും ഇക്കാര്യത്തിൽ പേടിയാണ്.

അനധികൃതമായി റോഡിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഇത്തരം കൊടിമരങ്ങൾ സ്വയം നീക്കം ചെയ്യണമെന്ന കാര്യം സർക്കാർ എല്ലാവരെയും അറിയിക്കണം. എന്നിട്ടും നീക്കം ചെയ്യാത്തവ അധികൃതർ നീക്കണം.

നിയമലംഘനം നടത്തിയവർക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെയടക്കം വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. തുടർന്ന്​ ഹരജി വീണ്ടും നവംബർ 25ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - The government says 42,337 illegal flagpoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.