പത്രിക നല്‍കി പുറത്തിറങ്ങിയ സ്ഥാനാർഥി ആദ്യംകേട്ടത് പിതാവിന്‍റെ വിയോഗവാര്‍ത്ത

കാട്ടാക്കട (തിരുവനന്തപുരം): നാമനിര്‍ദേശപത്രിക നല്‍കി പുറത്തിറങ്ങിയ സ്ഥാനാർഥി ആദ്യംകേട്ടത് പിതാവിന്‍റെ വിയോഗവാര്‍ത്ത. വെള്ളനാട് ബ്ലോക്ക് പ‍ഞ്ചായത്തിലെ പൂവച്ചല്‍ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പൊന്നെടുത്തകുഴി സ്വദേശി സത്യദാസിന്‍റെ പിതാവ് ക്രിസ്തുദാസ് (85) ആണ് മരിച്ചത്.

രാവിലെ 11.30ഓടെ നേതാക്കളുടെ അകമ്പടിയോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തി നാമനിര്‍ദേശപത്രിക നല്‍കി പുറത്തിറങ്ങിയപ്പോഴാണ് പിതാവിന്‍റെ മരണവാർത്ത സത്യദാസ് അറിയുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം വിങ്ങിപൊട്ടി പിതാവിന്‍റെ ഭൗതികശരീരം കണാനെത്തി.

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിന്‍റായിരുന്ന പൊന്നെടുത്തകുഴി സത്യദാസ് പൂവച്ചല്‍ പ‍ഞ്ചായത്ത് യു.ഡി.എഫ് യു.ഡി.എഫ് ചെയര്‍മാനും സംസ്കാര സാഹിതിയുടെ അരുവിക്കര നിയോജക മണ്ഡലം ചെയർമാനുമാണ്.

Tags:    
News Summary - The first thing the candidate heard after filing his nomination was the news of his father's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.