കോട്ടയം: കോട്ടയം മീനടത്ത് നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പുതുവയൽ വട്ടുകളത്തിൽ ബിനു(49), മകൻ ശ്രീഹരി(എട്ട്) എന്നിവരാണ് മരിച്ചത്.
മരിച്ച ബിനു ഭാര്യക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ മകനെ കെട്ടിതൂക്കി കൊന്നശേഷം ബിനു ആത്മഹത്യ ചെയ്തതകാമെന്നാണ് പൊലീസ് നിഗമനം. മകനെ നോക്കാൻ കഴിഞ്ഞില്ലെന്നും മകളെ നല്ലതുപോലെ നോക്കണമെന്നും ഭാര്യക്കെഴുതിയ കുറിപ്പിൽ പറയുന്നു.
സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്നത് പോലെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരുടെയും മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രിക് വർക്സ് തൊഴിലാളിയാണ് ബിനു. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.