ആലുവ: അപകടത്തിൽ ഗുരുതര പരിക്കേറ്റ് കിടപ്പിലായ നൊച്ചിമ അടിവാരത്ത് കുറുമ്പത്ത് വീട്ടിൽ അഷറഫ്-സിമി ദമ്പതികളുടെ മകനും പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് അസ്‌ലമിനായി (19) സഹായം തേടി കുടുംബം. നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അസ്‌ലം ജീവൻ നിലനിർത്തുന്നത്. അപകടത്തിന് പിന്നാലെ രണ്ട് വർഷം മുൻപ് നാല് ശസ്ത്രക്രിയകൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടത്തിയിരുന്നു.
കുട്ടി പൂർണ ആരോഗ്യവാനാകാൻ ഇനിയും ശസ്ത്രക്രിയയും ഫിസിയോതെറാപ്പിയും ആവശ്യമാണ്. കിടപ്പാടം പോലുമില്ലാത്ത കുടുംബത്തിന് നിലവിൽ സുമനസ്സുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും തുടർ ചികിത്സിക്കായി വലിയ തുക ആവശ്യമാണ്. ഇതിനായി ആലുവ ഇസ്ലാമിക് ട്രസ്റ്റിന്‍റെ സഹായത്തോടെ അസ്‌ലമിന്‍റെ മാതാവ് സിമിയുടെ പേരിൽ കാനറാ ബാങ്ക് ആലുവ ബ്രാഞ്ചിൽ പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
SIMI, A/c No: 110092174873, Canara bank Aluva Branch, IFSC No: CNRB0000804, Google pay - 9061546022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.