കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ തടവുശിക്ഷ ഹൈകോടതി രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചു. കളമശ്ശേരി മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് യു.സി കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അരുണിന് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി വിധിച്ച എട്ട് വർഷത്തെ തടവുശിക്ഷയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം മരവിപ്പിച്ചത്.
വിചാരണ കോടതി വിധിച്ച പിഴത്തുകയും ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ടും കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്.2014-ൽ വിവാഹിതയായ സുനിത കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക -മാനസിക പീഡനത്തിന് നിരന്തരം ഇടയായെന്നും തുടർന്ന് 2018 സെപ്റ്റംബറിൽ ആത്മഹത്യ ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ രണ്ടാം പ്രതിയായ മാതാവ് ലൈലാ ബീവിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.