സമസ്തക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ വാതിൽ തുറന്നു -മന്ത്രി അബ്​ദുറഹിമാൻ

തിരുവനന്തപുരം: വഖഫ്​ ബോർഡ്​ നിയമന പ്രശ്​നത്തിലെ ചർച്ചയിലൂടെ സമസ്തക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ വാതിൽ തുറന്നിട്ടുകഴിഞ്ഞെന്ന്​ വഖഫ്​ മന്ത്രി വി. അബ്​ദുറഹിമാൻ. ഇനി ഇടനിലയായി മറ്റൊരു രാഷ്​ട്രീയ പാർട്ടി വേണ്ട​. മുസ്​ലിം ലീഗ് ഇനി വിലപേശൽ നിർത്തണമെന്നും മന്ത്രി അബ്​ദുറഹിമാൻ ആവശ്യപ്പെട്ടു.

നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് വഖഫ് ബോർഡാണ്. ഇക്കാര്യത്തിൽ സമസ്ത കാണിച്ചത് മഹാമനസ്കതയാണ്. വഖഫ് പ്രശ്‍നം രാഷ്​ട്രീയമായി കാണരുത്. മുസ്​ലിം ലീഗ് അത് മനസ്സിലാക്കണം. മുസ്​ലിം ലീഗി​ന്‍റെ സമരം രാഷ്​ട്രീയ ലക്ഷ്യം​വെച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - The door was opened for Samastha to speak to the Chief Minister - Minister Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.