ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ൽ ഷ​ട്ട​റി​ന്റെ കൗ​ണ്ട​ർ​വെ​യ്​​റ്റ് താ​ഴെ വീ​ണ നി​ല​യി​ൽ

ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഷട്ടറിന്റെ കൗണ്ടർ വെയ്റ്റ് താഴെ വീണു

കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഒരു ഷട്ടറിന്റെ കൗണ്ടർവെയ്റ്റ് താഴെ വീണു. ഇരുമ്പുചങ്ങലപൊട്ടി ഒരുവശം താഴേക്ക് തൂങ്ങിയ നിലയിലാണ്. 9ാം നമ്പർ ഷട്ടറിന്റെ കൗണ്ടർവെയ്റ്റാണ് തകരാറിലായത്. കേടുപാടുകൾ പരിഹരിക്കാതെ ഷട്ടർ ഉയർത്താനോ താഴ്ത്താനോ കഴിയില്ല.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പെരിയാർവാലി ഉദ്യോഗസ്ഥർ പറഞ്ഞു. ഡാമിന്റെ 15 ഷട്ടറുകളും തുറന്ന നിലയിലാണ്. മഴക്കാലമാവുന്നതോടെ അറ്റകുറ്റപ്പണികൾക്കായി ഡാമിന്റെ ഷട്ടറുകൾ തുറന്നിടുക പതിവാണ്.

Tags:    
News Summary - The counterweight of the shutter fell down at the Bhoothankett dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.