മുഖ്യമന്ത്രിക്ക് ഇടക്കിടെ ഇ.ഡിയുടെ നോട്ടീസ് കിട്ടാറുണ്ട്, ബി.ജെ.പി അനുകൂല നിലപാട് എടുപ്പിക്കാൻ വേണ്ടിയാണത് - കെ. മുരളീധരൻ

തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചച്ചതിനോട് കെ. മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് ഇടക്കിടക്ക് ഇ.ഡി നോട്ടീസ് ലഭിക്കാറുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് എടുപ്പിക്കാൻ വേണ്ടിയാണതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായി വിജയന് ഇല്ല എന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് ഇടക്കിടെ നോട്ടീസ് കിട്ടാറുണ്ട്. ആര് പൊക്കിയാലും ബി.ജെ.പി പൊങ്ങില്ല. ഇടക്കിടെ പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു

കി​ഫ്ബി മ​സാ​ല ബോ​ണ്ട്​ വ​ഴി വി​ദേ​ശ​ത്തു​നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​ൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചത്.

ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.

വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് ത​ദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.

നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.

2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ചട്ടങ്ങൾ ലംഘിച്ചതായി ഇ.ഡി അന്വേഷണ സംഘം ഏതാനും മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് ​അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട്, ​മുൻധനകാര്യമന്ത്രി ​തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹരജി കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് ഇ.ഡി തുടർ നടപടികളിലേക്ക് നീങ്ങുന്നത്.

പ്രളയാനന്തര അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ലക്ഷ്യം വെച്ചായിരുന്നു 2019ൽ കിഫ്ബി മസാല ബോണ്ട് ഇറക്കിയത്. സി.എ.ജിയും ഇഡിയും നേരത്തെ തന്നെ അസ്വാഭാവികതയും നിയമലംഘനവും ചൂണ്ടികാട്ടിയിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. അതേസമയം, ഒരു സംസ്ഥാനത്തിന് മസാല ബോണ്ടിറക്കി വിദേശത്തു നിന്നും പണം രാജ്യത്ത് എത്തിക്കാൻ അവകാശമില്ലെന്നാണ് ഇ.ഡി നിലപാട്.

അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞവര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തിയത്.

അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നടപടിയെ നേരിടുന്നതിനായി മുഖ്യമന്ത്രിയും മുൻധനമ​ന്ത്രിയും കോടതിയെ സമീപിക്കാനാണ് സാധ്യത. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രി മസാല ബോണ്ട് ഇടപാടിൽ അന്വേഷണ പരിധിയിൽ വരുന്നത്. കിഫ്ബി സി.ഇ.ഒക്കും ശനിയാഴ്ച നോട്ടീസ് നൽകിയിട്ടുണ്ട്.

Tags:    
News Summary - The Chief Minister receives ED notices from time to time, and it is to make him take a pro-BJP stance - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.