വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ കുത്തിയ കേസ്; പ്രതി പാൽരാജ് കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ആക്രമണത്തിന് ശേഷം പാൽ‌രാജ് ഓടിരക്ഷപ്പെടുകയായരുന്നു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - The case of Vandiperiyar stabbing the girl's father; Accused Palraj in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.