അ​ഴി​മു​ഖ​ത്ത് വെ​ള്ളം ക​യ​റി​യ ബാ​ർ​ജ് മ​റ്റ്​ ബാ​ർ​ജു​ക​ൾ ചേ​ർ​ന്ന് കെ​ട്ടി​വ​ലി​ച്ച് നീ​ക്കു​ന്നു

ബാർജിൽ വെള്ളം കയറി; തൊഴിലാളികളെ രക്ഷിച്ചു

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്തിനുസമീപം ബാർജിൽ വെള്ളം കയറി. ബാർജിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി.തുടർന്ന് ബാർജ് കെട്ടിവലിച്ച് കരയിലേക്ക് കൊണ്ട് വന്ന് അടുപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.

അഴിമുഖത്തിനുസമീപം മൾട്ടി യൂസർ ജെട്ടി നിർമാണ പ്രവർത്തനത്തിനെത്തിയ ബാർജിലാണ് വെള്ളം കയറിയത്. ആങ്കറിങ്ങിലുണ്ടായ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ബാർജിലേക്ക് വെള്ളം ശക്തമായി കയറുന്നത് കണ്ട തൊഴിലാളികൾ കരാറുകാരനെയും മറൈൻ എൻഫോഴ്സ്മെന്‍റ് അധികൃതരെയും വിവരമറിയിച്ചു.

ഉടൻ മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനെത്തി.എൻഫോഴ്സ്മെന്‍റ് സബ് ഇൻസ്പെക്ടർ പ്രഹ്ലാദൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - The barge was flooded; The workers were saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.