എറണാകുളം വൈ.എം.സി.എയിൽ പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങ് പാലാരിവട്ടം ഷാരോൺ മാർത്തോമ ഇടവക വികാരി റവ. ഡോ സാബു ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: വൈ.എം.സി.എ പോലുള്ള പ്രസ്ഥാനങ്ങളിലേക്ക് പുതുതായി അംഗങ്ങൾ കടന്നുവരുന്നത് ദൈവരാജ്യ കെട്ടുപണിക്ക് കൂടുതൽ കരുത്തുപകരുമെന്ന് പാലാരിവട്ടം ഷാരോൺ മാർത്തോമ ഇടവക വികാരി റവ. ഡോ സാബു ഫിലിപ്പ്. എറണാകുളം വൈ.എം.സി.എയിൽ പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ മാറ്റോ തോമസ് ട്രഷറാർ ഡാനിയൽ സി. ജോൺ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, സെക്രട്ടറിമാരായ ജിജോ കോശി വർഗീസ്, സിബി വർഗീസ്, പീറ്റർ കുര്യൻ, ആനി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.