വി.ഡി സതീശൻ
'ദൈവത്തോട് നന്ദി മാത്രം'; സഭയിലെ നമ്പർ വൺ കസേരയിൽ ഇരുന്നതിനെക്കുറിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി സതീശനോട് സഭയിലെ നമ്പർ വൺ കസേരയിൽ ഇരുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് ദൈവത്തോട് നന്ദി മാത്രം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയതും.
എം.എൽ.എയായുള്ള സത്യപ്രതിജ്ഞയിലും വി.ഡി സതീശൻ പിതാവിന്‍റെ പേരായ ‘ദാമോദര മേനോൻ’ ആവർത്തിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ ‘ഞാൻ എന്‍റെ അച്ഛന്‍റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം’, അച്ഛന്‍റെ പേര് അതാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സഭ താൽക്കാലികമായി പിരിച്ചുവിട്ടു. സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. ചാത്തന്നൂരിൽനിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാകും സ്പീക്കർ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.