താമരശേരി ചുരം; ചരക്ക് വാഹനങ്ങളുടെ നിരോധനത്തിൽ ഇളവ്

കോഴിക്കോട്: താമരശേരി ചുരം വഴി വലിയ ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവ് അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ.കെ.ശശീന്ദ്രൻ അറിയിച്ചു.

12 വീലുകളുള്ള 2.6 മീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് രാത്രി 11 മുതൽ രാവിലെ ആറു മണി വരെ ചുരം വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതം അനുവദിക്കും. എന്നാൽ കണ്ടയിനറുകളെ യാതൊരു കാരണവശാലും കടത്തിവിടുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. 23ന് രാത്രി 11 മണി മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചരക്ക് ലോറി ഉടമകളുമായി ജില്ലാ കളക്ടർ യു.വി ജോസ് ദേശീയ പാത അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ വിനയ രാജ്, താമരശേരി ഡി.വൈ.എസ്.പി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

Tags:    
News Summary - thamarassery churam road- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.