പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ആന്ധ്രയിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുടക് നാപ്പോക്ക് സ്വദേശി സൽമാൻ എന്ന സലീം (38) ആണ് അറസ്റ്റിലായത്.

ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഡി.ഐ.ജിയുടെയും ജില്ല പൊലീസ് മേധാവിയുടെയും കീഴിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതികൂടാൻ ആന്ധ്രയിലെത്തിയിരുന്നു. കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഇന്നലെ രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പടന്നക്കാട് നിന്ന് സ്ഥലംവിട്ട സൽമാൻ ഒമ്പത് ദിവസവും യാത്രയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പ്രതി ആന്ധ്രയിലെത്തിയത്. മേൽപറമ്പ പൊലീസിൽ പ്രതിക്കെതിരെ മറ്റൊരു പോക്സോ കേസ് നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - Ten-year-old girl kidnapped and raped accused arrested in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.