ചുങ്കത്തറ: കിണറ്റില്‍ വീണ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചു. ചുങ്കത്തറ കൂട്ടപ്പാടി കാരാട്ടുചാലില്‍ അജുവദ് (പത്ത്) ആണ് മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ശിഹാബ്-ലുബിന ദമ്പതികളുടെ മകനാണ്. കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് ശിഹാബ് ഇപ്പോള്‍ കാട്ടിച്ചിറയിലെ വാടക വീട്ടിലാണ് താമസം. പിതാവിനൊപ്പം കിടക്കുകയായിരുന്ന കുട്ടി എഴുന്നേറ്റ് പോയപ്പോഴാണ് അബദ്ധത്തിൽ കിണറ്റില്‍ വീണത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍: അജാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.