മഴക്കെടുതി-ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ

തിരുവനന്തപുരം: മഴക്കെടുതി-ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ. ഇന്നലത്തെ കനത്ത മഴയിലെ ക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക്തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു.

ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ള പെൺകുട്ടികളെ വീട് - ബാലിക മന്ദിരത്തിലും പാർപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചൈൾഡ് ഹെൽപ്പ് ലൈൻ ടോൾ പ്രീ നമ്പർ 1517-ൽ ബന്ധപ്പെടുക.

Tags:    
News Summary - Temporary shelter for children in rain-affected child welfare committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.