Posted On
date_range Updated On
date_range ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ
തിരുവനന്തപുരം: ക്ഷേത്രാങ്കണങ്ങളും കാവുകളും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുന്ന ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിക്ക് തയാറെടുപ്പുകൾ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെയും നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് ക്ഷേത്ര പരിസരം വൃത്തിയാക്കി വൃക്ഷങ്ങളും പൂച്ചെടികളും നടണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അഭ്യർഥിച്ചു. നിത്യപൂജകള്‍ക്ക് ഉപയോഗിക്കുന്ന പൂച്ചെടികള്‍ കൂടുതൽ നടണം. ഒപ്പം ദേവസ്വം ഉടമസ്ഥതയിലുള്ള തരിശ് ഭൂമിയിൽ മരങ്ങള്‍ നട്ട് ഹരിതാഭമാക്കണം. വൃക്ഷങ്ങളും ചെടികളും നടാൻ ഭക്തര്‍ക്കും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് ദേവാങ്കണം ചാരുഹരിതം പദ്ധതി ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.