രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഉറ്റകൂട്ടുകാരൻ, കേരളത്തിലെത്തുന്നത് എൽ.ഡി.എഫ് പ്രചാരണത്തിന്

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തും ദേ​ശീ​യ​ത​ല​ത്തി​ലെ സ​ഖ്യ​ക​ക്ഷി നേ​താ​വു​മാ​യ ആ​ർ.​ജെ.​ഡി ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് തേ​ജ​സ്വി യാ​ദ​വ് കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി വ​രു​ന്നു. സു​ഹൃ​ത്താ​യ രാ​ഹു​ലി​ന്റെ പാ​ർ​ട്ടി​ക്ക് വേ​ണ്ടി​യ​ല്ല ബി​ഹാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ തേ​ജ​സ്വി എ​ത്തു​ന്ന​ത്. ആ​ർ.​ജെ.​ഡി​യു​ൾ​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫി​നാ​യാ​​ണ് ലാ​ലു​പു​ത്ര​ന്റെ വ​ര​വ്. മൂ​ന്ന് ദി​വ​സം ഇ​​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​കും.

മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി തേ​ജ​സ്വി യാ​ദ​വ് 31ന് ​എ​ത്തു​മെ​ന്ന് ആ​ർ.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ അ​റി​യി​ച്ചു. അ​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് പൊ​ന്നാ​നി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എം.​കെ. സ​ക്കീ​റി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ൽ സം​സാ​രി​ക്കും. ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കീ​ട്ട് നാ​ലി​ന് പേ​രാ​മ്പ്ര​യി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ന്റെ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലും ശേ​ഷം വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ എം.​കെ. ഭാ​സ്ക​ര​ന്റെ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലും 6.30ന് ​പാ​നൂ​രി​ൽ പി.​കെ. പ്ര​വീ​ണി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ലും സം​സാ​രി​ക്കും.

ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ 11ന് ​ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ കു​ണ്ടാ​യി​തോ​ടി​ൽ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലും വൈ​കീ​ട്ട് നാ​ലി​ന് ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ പി.​കെ. അ​നി​ൽ​കു​മാ​റി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ലും 6.30ന് ​തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ മു​ക്ക​ത്ത് ലി​ന്റോ ജോ​സ​ഫി​ന്റെ പ​ര്യ​ട​ന​ത്തി​ലും തേ​ജ​സ്വി പ​ങ്കെ​ടു​ക്കു​മെ​ന്നും ശ്രേ​യാം​സ്കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Tejashwi Yadav to campaign for LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.