'സൂപ്പർമാൻ' ആയി ലുക്മാൻ...! കുളത്തിലേക്ക് എടുത്തുചാടി ബാലികയെ കോരിയെടുത്തത് ജീവിതത്തിലേക്ക്

മണ്ണഞ്ചേരി (ആലപ്പുഴ): എട്ടാംക്ലാസുകാരൻ ലുക്മാന് നേരാംവണ്ണം നീന്തൽ അറിയില്ല. എന്നാൽ, കൺമുന്നിൽ തന്നേക്കാൾ പ്രായം കുറഞ്ഞ കുട്ടി കുളത്തിൽ മുങ്ങിത്താഴ്ന്ന് ജീവന് വേണ്ടി കേഴുന്നത് കണ്ടപ്പോൾ രണ്ടാമതൊന്ന് ആ​ലോചിക്കാതെ അവനും കുളത്തിലേക്ക് എടുത്തു ചാടി. ബാലികയെ മരണമുനമ്പിൽനിന്ന് ജീവിതത്തിലേക്ക് കോരിയെടുത്താണ് അവൻ കരക്കണഞ്ഞത്. 

മണ്ണഞ്ചേരി പഞ്ചായത്ത്‌ ആറാം വാർഡ്‌ പൊക്കത്തിൽ  സക്കീർ ഹുസൈന്റേയും ബുഷ്‌റയുടെയും മകൻ ലുക്മാൻ (13) ആണ് മരണതെത മുഖാമുഖം കണ്ട ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷകനായത്.

കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കൂട്ടുകാരുമായി കളിക്കുന്നതിനിടെയാണ്  11 വയസ്സുകാരി തൊട്ടടുത്ത കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ടത്. ആഴമേറിയ കുളത്തിൽ രണ്ട് തവണ മുങ്ങി താഴ്ന്ന കുട്ടിയെ ലുക്മാൻ ചാടി എടുക്കുകയായിരുന്നു. 

കുളത്തിന്റെ വശത്തിലേക്ക് ബാലികയെ എത്തിക്കുകയും തുടന്ന് ഓടിക്കൂടിയ വീട്ടുകാർ കുട്ടിയെ കരക്ക്  എത്തിക്കുകയുമായിരുന്നു. മണ്ണഞ്ചേരി ഗവ. ഹൈ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ ലുക്മാനെ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.  ആർ. റിയാസ് ആദരിച്ചു. 



Tags:    
News Summary - Teenager brings girl back to life after drowning in the pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.