Representational Image
Posted On
date_range Updated On
date_range സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഷാര്‍ജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്1346) വിമാനം അടിയന്തരമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി.
ഹൈഡ്രോളിക് ഓയിൽ ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേർ ഉണ്ടായിരുന്നു.
അടിയന്തര ലാൻഡിങ്ങിന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.