​16കാരി പീഡനത്തിനിരയായത്​ ആറുമാസത്തോളം; പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഒ​ളി​​ച്ചോ​ടി​യ യു​വാ​വി​നെ നി​ല​വി​ൽ കേ​സി​ൽ പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: ആ​​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ 16കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്​ തു​ട​ർ​ച്ച​യാ​യ ആ​റു​മാ​സ​ത്തോ​ളം. ഏ​പ്രി​ൽ 26നാ​ണ്​​ ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന്​ ചെ​ന്നൈ ചെ​ങ്ക​ൽ​പേ​ട്ട ഗു​ഡു​വാ​ഞ്ചേ​രി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്പാ​യി​ലെ​ത്തി​ച്ച​ത്.​ അ​വി​ടെ തൂ​പ്പു​കാ​രി​യാ​യി ഇ​ള​യ​മ്മ​യും ജോ​ലി​ചെ​യ്തു. അ​ന്നു​മു​ത​ൽ പെ​ൺ​കു​ട്ടി ഇ​ട​വേ​ള​യി​ല്ലാ​തെ പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​യി.

നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി മൊ​ഴി​യി​ലി​ല്ല. ചെ​ന്നൈ​യി​ലെ സ്പാ​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ്​​ കോ​വ​ള​ത്തെ ആ​യു​ർ കേ​ര​ള സ്പാ ​ഉ​ട​മ സ​ജി​ത്തി​നെ ഇ​ള​യ​മ്മ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന്​ ജൂ​ലൈ അ​വ​സാ​നം സ​ജി​ത്തി​ന്‍റെ കോ​വ​ള​ത്തെ സ്​​പാ​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ചു. ര​ണ്ടു​മാ​സ​മാ​ണ്​ ഇ​വി​​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ച​പ്പാ​ത്തി​ലെ ഡ്രീം​സ്​ സ്പാ​യി​ലെ​ത്തി​ച്ചു. നാ​ലു ദി​വ​സ​മേ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​വി​ടെ​നി​ന്ന്​ പെ​ൺ​കു​ട്ടി സ്​​പാ​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി ര​ക്ഷ​പ്പെ​ട്ടോ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ വി​വ​രം.

​പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഒ​ളി​​ച്ചോ​ടി​യ യു​വാ​വി​നെ നി​ല​വി​ൽ കേ​സി​ൽ പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല. ചെ​ന്നൈ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന കു​ട്ടി​യു​ടെ മൊ​ഴി​യ​നു​സ​രി​ച്ച്​ കോ​വ​ളം പൊ​ലീ​സ്​ സീ​റോ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ഗു​ഡു​വാ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​​ലേ​ക്ക​യ​ച്ചി​ട്ടു​ണ്ട്. ഷെ​ൽ​റ്റ​ർ ഹോ​മി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക്കൊ​പ്പം മു​ഴു​വ​ൻ സ​മ​യ കൗ​ൺ​സ​ല​റെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ദ​ക്ഷി​ണ​മേ​ഖ​ല ഐ.​ജി ആ​ർ. നി​ശാ​ന്തി​നി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫോ​ർ​ട്ട്‌ എ.​സി.​പി പ്ര​ദീ​പ്‌, കോ​വ​ളം സി.​ഐ ശ്രീ​കു​മാ​ർ, സൈ​ബ​ർ സെ​ൽ, നാ​ർ​കോ​ട്ടി​ക്‌ സെ​ൽ, വ​നി​ത പൊ​ലീ​സ്‌ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തം​ഗ സം​ഘ​മാ​ണ്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ വി​പു​ല​പ്പെ​ടു​ത്തും. കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യും ഭ​ർ​ത്താ​വു​മാ​ണ്​ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​വ​രെ ആ​ന്ധ്ര സ​ത്യ​സാ​യി ജി​ല്ല​യി​ലെ ബാ​ല​സ​മു​ദ്ര​ത്തി​ൽ​നി​ന്നാ​ണ്​ ആ​ന്ധ്ര പൊ​ലീ​സി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വ​ളം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ കൂ​ടാ​തെ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നു​രൂ​പ്, കോ​വ​ള​ത്തെ ‘ആ​യു​ർ കേ​ര​ള സ്‌​പാ’ ഉ​ട​മ ആ​ല​പ്പു​ഴ നൂ​റ​നാ​ട് ന​ടു​വി​ലെ​മു​റി ന​യ​ന വീ​ട്ടി​ൽ സ​ജി​ത്ത് കു​മാ​ർ (47), ഡ്രീം​സ്​ സ്പാ ​ഉ​ട​മ പൂ​വാ​ർ ആ​ശു​പ​ത്രി ജ​ങ്‌​ഷ​ൻ സാ​ഫ​ല്യം വീ​ട്ടി​ൽ എം.​എ​സ്. നി​ഷാ​ന്ത് (46) എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി. ഇ​ട​പാ​ടു​കാ​രു​ടെ​യും പ​ണ​മി​ട​പാ​ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളും സ്​​പാ​ക​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ

തിരുവനന്തപുരം: സ്പായിൽ 16കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ.

 

അനുരൂപ്

ഉള്ളൂർ സോണൽ ഓഫിസിലെ ഹെൽത്ത് ഇൻസ്പെക്ടറായ ഇയാളാണ് ഡ്രീംസ് സ്പാ ഉടമസ്ഥൻ. നിഷാന്തിനെ ബിനാമിയാക്കിയാണ് സ്പാ നടത്തുന്നത്. അനുരൂപുമായി പൊലീസ് സ്പായിൽ തെളിവെടുപ്പ് നടത്തി. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. സർവിസിൽനിന്ന് പിരിച്ചുവിടാനും നീക്കം തുടങ്ങി. ഇയാൾക്കെതിരെ നേരത്തെ കൈക്കൂലി ആരോപണമുണ്ടായിരുന്നു. അനുരൂപിന്‍റെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. ഇതിലേക്ക് സ്പായിൽനിന്ന് വൻ തുക വന്നിട്ടുണ്ട്. പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാൾക്ക് പങ്കാളിത്തമുണ്ടെന്നാണ് നിഗമനം. 

Tags:    
News Summary - Minor abused for six months in spa trafficking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.