രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ.ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി. ടി.ഒ മോഹനൻ എം.എൽ.എയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധിക്ക് തെരുവുനായയുടെ സ്വഭാവമാണെന്ന തരത്തിൽ വ്യക്തിത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ബി.ജെ.പി നേതാവ് നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ച കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ വെച്ച് നടന്ന ഒരു പൊതുയോഗത്തിൽ സംസാരിച്ചപ്പോഴായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. ‘തെരുവ് നായ ലക്ഷ്യബോധമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അതുപോലെയാണ് രാഹുൽഗാന്ധിയും. നാട്ടിലെ ഭ്രാന്തന്മാരെപ്പോലെയാണ് അയാൾ’ എന്നൊക്കെയുള്ള പരാമർശങ്ങളായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രഭാഷണത്തിലുണ്ടായിരുന്നത്.

രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സ് പ്രസ്ഥാനത്തെയും അപകീർത്തിപ്പെടുത്തുകയും കോൺഗ്രസ്സ്-ബി.ജെ.പി പ്രവർത്തകരെ പ്രകോപിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കാനും കെ ശ്രീകാന്ത് ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇത് രാഹുൽ ഗാന്ധിയെ ബഹുമാനിക്കുന്ന പ്രവർത്തകർക്കിടയിൽ വളരെയധികം വിഷമം ഉണ്ടാക്കിയെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ടി.ഒ മോഹനൻ എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Defamatory remarks against Rahul Gandhi: Complaint filed against BJP leader K. Sreekanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.