പിണറായി വിജയൻ

മാസപ്പടിക്കേസ്: ഡിവിഷൻ ബെഞ്ചിലും സർക്കാർ നിലപാട് ആവർത്തിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്‌​സാ​ലോ​ജി​ക് കേ​സി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണ​ന​ക്കെ​ത്തു​മ്പോ​ൾ സ​ർ​ക്കാ​ർ ‘പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഫ്.​ഐ.​ആ​ർ’ എ​ന്ന പ​ഴ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന വാ​ദ​മാ​കും സ്വീ​ക​രി​ക്കു​ക. മാ​സ​പ്പ​ടി നി​ല​പാ​ടി​ന്റെ പേ​രി​ൽ കോ​ൺ​ഗ്ര​സി​ൽ പ​ര​സ്യ​പ്പോ​ര് രൂ​പ​പ്പെ​ട്ടെ​ങ്കി​ലും വി​ജി​ല​ൻ​സ് എ​ഫ്.​ഐ.​ആ​റി​നെ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം നേ​രി​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കി​ല്ലെ​ന്നും ആ​ദ്യം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ സിം​ഗി​ൾ ബെ​ഞ്ചി​ൽ വാ​ദി​ച്ച​ത്. സു​പ്രീം​കോ​ട​തി ഈ ​നി​ല​പാ​ടി​നോ​ട് യോ​ജി​ക്കു​ക​യും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല, സിം​ഗി​ൾ ബെ​ഞ്ച് വി​ധി സ​ർ​ക്കാ​ർ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി​ട്ടും എ​ന്തു​കൊ​ണ്ട് അ​പ്പീ​ൽ പോ​യി​ല്ലെ​ന്നും ചോ​ദി​ച്ചി​രു​ന്നു. ഫ​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് സ്ഥാ​പി​ക്കും​വി​ധ​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി. ഇ​ത് ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ വാ​ദം കേ​ൾ​ക്ക​ലി​ലും പ​ഴ​യ നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ആ​ത്മ​വി​ശ്വാ​സ​മേ​കും.

ഇ.​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ വെ​ച്ചു​മാ​ത്രം അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പെ​ട്ടെ​ന്ന് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ശ​രി​യാ​യ കീ​ഴ്‌​വ​ഴ​ക്ക​മ​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. ഇ.​ഡി വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ ക​ത്ത് കേ​വ​ലം വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ൽ മാ​ത്ര​മാ​ണ്. അ​തി​നെ അ​ന്തി​മ തെ​ളി​വാ​യി ക​ണ്ട് സം​സ്ഥാ​ന വി​ജി​ല​ൻ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ബാ​ധ്യ​ത​യി​ല്ല. സ്വ​ന്ത​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​കൃ​ത്യം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വി​ജി​ല​ൻ​സി​ന് ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

അ​തേ​സ​മ​യം, പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന്റെ പേ​രി​ൽ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത പു​ക​യു​ക​യാ​ണ്. പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ കെ.​പി.​സി.​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു.

ഒ​പ്പം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഏ​റെ​ക്കു​റെ കാ​ര്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തു​മ്പോ​ഴാ​ണ് വീ​ണ്ടും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​ത്. ഇ​ത് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​വും മാ​ത്യു കു​ഴ​ൽ​നാ​ട​ന​ട​ക്കം ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും.

Tags:    
News Summary - Government may repeat old stance in masappadi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.