അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; കണ്ണൂരിൽ വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഇരിട്ടി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് കേസ്. പ്രിന്‍സിപ്പലിന്റെ പരാതിയിൽ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്.

നഗ്നചിത്രങ്ങള്‍ സൂക്ഷിച്ച ഫോൺ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തുകയും വിദ്യാർഥി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയുമായിരുന്നു.

18 പേരുടെ നഗ്‌ന ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയത്. ഐ.ടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - teachers and students photo morphed; Case against students in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.