ബസിനും മതിലിനും ഇടയിൽ പെട്ട് അധ്യാപകൻ മരിച്ചു

അങ്കമാലി: ബസില്‍ നിന്നിറങ്ങിയ ഉടന്‍ പിന്നോട്ടെടുത്ത ബസിന്‍റെയും മതിലിന്‍െറയും ഇടയില്‍പെട്ട് സാരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന എഞ്ചിനീയറിങ് കോളജ് അധ്യാപകന്‍ മരിച്ചു. മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിങ് കോളജിലെ കണക്ക് അധ്യാപകന്‍ ഉദയംപേരൂര്‍ സ്വദേശി ഷിനോയ് ജോര്‍ജാണ് (37) മരിച്ചത്. 

ഈ മാസം 14ന് രാവിലെ കോളജ്  കാമ്പസിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷിനോയിയെ അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ബുധനാഴ്ച രാത്രി എറണാകുളം മെഡിക്കല്‍ ആശുപത്രിയില്‍ വിദഗ്ദ ചികിത്സക്കായി എത്തിച്ചെങ്കിലും രാത്രി 10.15ന്  മരണം സംഭവിക്കുകയായിരുന്നു. 

അഞ്ച് വര്‍ഷം മുമ്പാണ് ഫിസാറ്റിലത്തെിയത്. അതിന് അഞ്ച് വര്‍ഷം മുമ്പ് ആരക്കുന്നം സോക്കറ്റ് എഞ്ചിനീയറിങ് കോളജിലും അധ്യാപകനായിരുന്നു. പനമ്പിള്ളി നഗര്‍ വര്‍ഗീസ് തിട്ടയില്‍ റോഡില്‍ മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്.ആന്‍റണിയുടെയും,പരേതയായ മോണിക്കയുടെയും മകനാണ്. ഭാര്യ: രൂപ ഷിനോയ് (ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്). മക്കള്‍: എയ്ഞ്ചലിന്‍ ( ആറ് വയസ്), റയാന്‍ (മൂന്ന് വയസ്). മൃതദേഹം ഇന്ന് ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഉദയംപേരൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ബിനോയ് സേവ്യര്‍, ഫാ: ബിജോയ് അഗസ്റ്റിന്‍ ( റെക്ടര്‍, ബിയാനി ഹോം,കളമശ്ശേരി)
 

Tags:    
News Summary - The teacher died between the bus and the wall- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.