ചായക്കും കാപ്പിക്കും വില കൂട്ടിയിട്ടില്ല; വിശദീകരണവുമായി കൊച്ചി വിമാനത്താവള അധികൃതർ

നെടുമ്പാശേരി: പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കർശന ഇടപെടൽ വന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തി​ൽ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി സിയാൽ. കൊച്ചി വിമാനത്താവളത്തിൽ ചായക്കും കാപ്പിക്കും വില കൂട്ടിയിട്ടില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.

2019 മുതൽ ടെർമിനലുകൾക്കുള്ളിലെ ഫുഡ് കോർട്ടുകളിൽ ചായയും കാപ്പിയും 50 രൂപക്കും പുറത്ത് 30 രൂപക്കുമാണ് നൽകുന്നത്. അതേസമയം, പ്രിമിയം/ ബ്രാൻഡഡ് കോഫിക്കും ചായക്കും നിരക്ക് വ്യത്യസ്തമാണ്. ടെർമിനലുകൾക്കുള്ളിലും പുറത്തും മേൽപറഞ്ഞ രണ്ട് വിഭാഗത്തിലുള്ള പാനീയങ്ങളും ലഭ്യമാണ്. വില നിശ്ചയിച്ചെന്ന വാർത്ത തെറ്റിദ്ധാരണ ജനകമാണെന്നും വാർത്താകുറിപ്പിൽ സിയാൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കർശന ഇടപെടൽ വന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തി​ൽ ചായക്കും കാപ്പിക്കും സിയാൽ വില നിശ്ചയിച്ചെന്നായിരുന്നു വാർത്ത. വിമാനത്താവളത്തിനുള്ളിൽ ചായക്കും കാപ്പിക്കും അമ്പത് രൂപയും പുറത്ത് 30 രൂപയുമാണ് പുതിയ വിലയെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നെടുമ്പാശേരി വിമാനത്താവളത്തിൽ ചായക്കും കാപ്പിക്കും ലഘു പലഹാരങ്ങൾക്കും അമിത വില ഈടാക്കുന്നതായി ചൂണ്ടിക്കാട്ടി 2019ൽ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് പരാതി അ‍യച്ചിരുന്നു. തുടർന്ന് ടെർമിനലിന്റെ അകത്തും പുറത്തും 15 രൂപക്ക് ചായയും 20 രൂപക്ക് കാപ്പിയും 15 രൂപക്ക് സ്നാക്സും വിൽക്കാൻ തീരുമാനമായിരുന്നു.

എന്നാൽ, കോവിഡ് കാലമായതോടെ ഇത് നിർത്തിവെച്ചു. ഇതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30ന് ഷാജി കോടങ്കണ്ടത്ത് വീണ്ടും പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.

Tags:    
News Summary - Tea and coffee prices have not increased; Cial with explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.