താനൂർ കൊലപാതകം; പി. ജയരാജൻെറ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം നേതാവ് പി.ജയരാജ ന് പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് പി.ജയരാജന്‍ സന്ദര്‍ശനം ന ടത്തിയിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നത് എന്ന് ഫിറോസ് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫിറോസിൻെറ ആരോപണം.

ഫിറോസിൻെറ ഫേസ്ബുക്ക് പോസ്റ്റ്
താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

എന്നാൽ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജൻ സന്ദർശനം നടത്തിയത്. അതിന് ശേഷം സി.പി.എം പ്രവർത്തകർ 'കൗണ്ട് ഡൗൺ' എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവർ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്അപ്പ് സ്റ്റാറ്റസിൻെറ ഉദ്ധേശ്യം മനസ്സിലാക്കാനായത്. മലപ്പുറത്തിൻെറ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്.

ജയരാജൻെറ സന്ദർശനവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ പാർട്ടി ചെറുത്ത് തോൽപ്പിക്കും.

Full View
Tags:    
News Summary - tanur ishaq murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.