ആശങ്കഉയരത്തിൽ, മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തും; ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട്

കു​മ​ളി: കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ലാ​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്‍റെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. ത​മി​ഴ്നാ​ട്ടി​ലെ വി​ജ​യ് സ​ർ​ക്കാ​റി​ന്‍റെ ക​ന്നി ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​നം സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​ക്കും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ടി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ലെ അ​പ​ക​ടം മ​ണ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ, അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്, ‘ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ’​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ 142 അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ അ​നു​മ​തി​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി എ​ൻ. മാ​രി​വി​ൽ​സ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​തി​നെ​തി​രെ കേ​ര​ള ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

ചു​ണ്ണാ​മ്പ് ക​ല്ലും സു​ർ​ക്കി മി​ശ്രി​ത​വും ഉ​പ​യോ​ഗി​ച്ച് ബ്രി​ട്ടീ​ഷ് എ​ൻ​ജി​നീ​യ​ർ കേ​ണ​ൽ ജോ​ൺ പെ​ന്നി ക്വി​ക്ക് നി​ർ​മി​ച്ച അ​ണ​ക്കെ​ട്ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ണ​ക്കെ​ട്ട് ദു​ർ​ബ​ല​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളെ തു​ട​ർ​ന്ന് കേ​ര​ളം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​ല പ​രി​ശോ​ധ​ന​ക​ളും ത​മി​ഴ്നാ​ടി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു.

ഏ​റ്റ​വു​മൊ​ടു​വി​ൽ, സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച അ​ണ​ക്കെ​ട്ട് മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22 മു​ത​ൽ സെ​ൻ​ട്ര​ൽ സോ​യി​ൽ മെ​റ്റീ​രി​യ​ൽ റി​സേ​ർ​ച് സ്റ്റേ​ഷ​ൻ (സി.​എ​സ്.​എം.​ആ​ർ.​എ​സ്) അ​ധി​കൃ​ത​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. റി​മോ​ട്ട്ലി ഓ​പ​റേ​റ്റ​ഡ് വെ​ഹി​ക്കി​ൾ (ആ​ർ.​ഒ.​വി) ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന. ഇ​തി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രാ​നി​രി​ക്കെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ അ​വ​ഗ​ണി​ച്ച് ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ പ്ര​ഖ്യാ​പ​നം.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി 152 അ​ടി​യാ​ണ്. അ​ണ​ക്കെ​ട്ട് ദു​ർ​ബ​ല​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 136ൽ ​നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് ത​മി​ഴ്നാ​ടി​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ലും കേ​ര​ള​ത്തി​ന്‍റെ ജാ​ഗ്ര​ത കു​റ​വു​മാ​ണ് ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നി​യാ​ക്കി​യ​ത്. എ​ന്നാ​ൽ, വ​ർ​ഷം മു​ഴു​വ​ൻ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ നി​ല​നി​ർ​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​ത്, നേ​ടു​മെ​ന്നാ​ണ് ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പ​നം.

Tags:    
News Summary - മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.