ടി. സിദ്ദീഖ്: വിരുന്നുകാരനാ​യെത്തി, വയനാട്ടുകാരനായൊരാൾ

ക​ൽ​പ​റ്റ: വ​യ​നാ​ട​ൻ ചു​രം ക​യ​റി​യെ​ത്തി​യ ടി. ​സി​ദ്ദീ​ഖ് പി​ന്നീ​ട് ഇ​വി​ടു​ത്തു​കാ​രു​ടെ പ്രി​യ ജ​ന​പ്ര​തി​നി​ധി​യാ​വു​ക​യാ​യി​രു​ന്നു. വി​രു​ന്നു​കാ​ര​നാ​യി വ​ന്ന് ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ ഹൃ​ദ​യ​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ​യാ​ൾ. 2021ൽ ​ക​ൽ​പ​റ്റ​യി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നാ​യാ​ണ് ചു​രം ക​യ​റി​യെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി​യാ​യ സി​ദ്ദീ​ഖി​നെ പ​രാ​ജ​യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വി​ജ​യ​ച്ചു​രം ക​യ​റ്റി​യ​തും ഈ ​നാ​ടു​ത​ന്നെ. വ​യ​നാ​ട് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ എം.​പി ആ​യി​രു​ന്ന എം.​ഐ. ഷാ​ന​വാ​സി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​ദ്ദീ​ഖി​ന്റെ പേ​രാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​സ് എ​ൻ​ട്രി​യോ​ടെ സി​ദ്ദീ​ഖി​ന് വ​ഴി​മാ​റി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നു. തു​ട​ർ​ന്നാ​ണ് 2021ൽ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ​റ്റ​യി​ൽ മ​ത്സ​രി​ച്ച​തും ആ​ർ.​ജെ.​ഡി​യു​ടെ എം.​വി. ​​ശ്രേ​യാം​സ്കു​മാ​റി​നെ 5470 വോ​ട്ടി​ന് തോ​ൽ​പ്പി​ക്കു​ന്ന​തും. അ​തി​ന് മു​മ്പ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. 2014ൽ ​കാ​സ​ർ​കോ​ട് നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് സി.​പി.​എ​മ്മി​ന്റെ പി. ​ക​രു​ണാ​ക​ര​നോ​ടും, 2016ൽ ​കു​ന്ദ​മം​ഗ​ല​ത്തു​നി​ന്നും​ തോ​റ്റു. ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ൽ ആ​ർ.​ജെ.​ഡി.​യു​ടെ എ.​പി. അ​നി​ൽ​കു​മാ​റി​നെ 45,031 എ​ന്ന ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ലെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​ല​ർ​ത്തി​യ​ടി​ച്ച​ത്.

ആ​ദ്യം എം.​എ​ൽ.​എ​യാ​യ​തി​ൽ പി​ന്നെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ൽ​പ​റ്റ​യി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ലെ എ​ച്ച്.​പി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് താ​മ​സം. ഉ​രു​ൾ​ദു​ര​ന്ത​ത്തി​ലെ അ​തി​ജീ​വി​ത​ർ​ക്കാ​യി ഊ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ ഓ​ടി​ന​ട​ന്നു​വെ​ന്ന​ത് എ​തി​രാ​ളി​ക​ൾ​പോ​ലും സ​മ്മ​തി​ക്കു​ന്ന കാ​ര്യം. ടൗ​ൺ​ഷി​പ്പ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സി.​പി.​എ​മ്മു​കാ​ർ സി​ദ്ദീ​ഖി​നെ കൂ​വി​യ​ത് അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ടു​കൂ​ടാ​ൻ മാ​ത്ര​മി​ട​യാ​ക്കി.

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പ​ന്നീ​ര്‍ക്കു​ളം തു​വ​ക്കോ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കാ​സിം-​ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ. 1974 ജൂ​ണ്‍ ഒ​ന്നി​ന് ജ​ന​നം. കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ്, കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ഠ​നം. ബി​കോം, എ​ല്‍. എ​ല്‍.​ബി ബി​രു​ദ​ധാ​രി​യാ​ണ്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റും 2006ൽ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യി. കെ.​പി.​സി.​സി അം​ഗം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, എ.​ഐ.​സി.​സി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. ഭാ​ര്യ: ഷ​റ​ഫു​ന്നീ​സ. മ​ക്ക​ള്‍: ആ​ദി​ല്‍, ആ​ഷി​ഖ്, സി​ല്‍ യെ​സ്ദാ​ന്‍.

Tags:    
News Summary - T. Siddique: Arrived as a Guest, Became a Wayanad Native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.