അബ്ദുന്നാസിര്‍ മഅ്ദനി

അബ്ദുന്നാസിര്‍ മഅ്ദനിയെ ഐ.സി.യുവിലേക്ക് മാറ്റി

കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്നാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. ഭാര്യ സൂഫിയ മഅ്ദനിയും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലുണ്ട്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദർശക നിയന്ത്രണത്തിലും മൂന്ന് മാസമായി കഴിയുകയായിരുന്നു.  രക്തസമ്മർദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ കണ്ടെതിനെ തുടർന്നാണ്  മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു.

Tags:    
News Summary - Symptoms of stroke; Madani shifted to ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.