തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെയും സഹോദരെൻറയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. െവള്ളിയാഴ്ച പെൺകുട്ടിയുടെ ബന്ധുവിെൻറ വീട്ടിലെത്തിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. കേസിൽ നുണപരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും വിസ്സമ്മതിച്ചതിനെ തുടർന്നായിരുന്നു മൊഴിയെടുപ്പ്. ക്രൈംബ്രാഞ്ചിെൻറ പല ചോദ്യങ്ങളോടും പെൺകുട്ടി മൗനം പാലിച്ചതായാണ് വിവരം.
സഹോദരിയെ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സംഭവത്തിന് പിന്നിൽ പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിന് പങ്കുണ്ടെന്നും സഹോദരൻ മൊഴി നൽകിയെന്ന് സൂചനയുണ്ട്. അഭിഭാഷകന് അയച്ചതെന്ന് പറയുന്ന കത്തിനെക്കുറിച്ചും ഫോൺ സംഭാഷണത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ലിംഗം മുറിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. പിന്നീട് അഭിഭാഷകന് അയച്ച കത്തിൽ കാമുകൻ അയപ്പദാസാണ് കൃത്യത്തിന് പിന്നിലെന്നും സ്വാമി നിരപരാധിയാണെന്നും പറഞ്ഞിരുന്നു. മൊഴിമാറ്റത്തെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചെങ്കിലും ചോദ്യങ്ങളോട് സഹകരിക്കാൻ പെൺകുട്ടി തയാറായില്ല. നേരത്തേ കാമുകൻ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പെൺകുട്ടിയുടെ മാതാവിനെയും സ്വാമിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.