തിരുവനന്തപുരം: സ്വകാര്യ അന്തർസംസ്ഥാന ബസുകളുടെ കൊള്ളക്ക് പരിഹാരമായി റെയിൽവേ അനുവദിച്ച സുവിധ സർവിസുകളിൽ തീവെട്ടിക്കൊള്ള. അവധിക്കാലത്തെ സ്പെഷൽ െട്രയിനുകൾക്ക് പകരമാണ് സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ ഒാടിക്കുന്നത്.
കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്ക് 11 സുവിധയും തിരിച്ച് 10 സ്െപഷൽ ഫെയർ സർവിസുകളുമാണുള്ളത്. മൊത്തം ടിക്കറ്റുകളെ 20 ശതമാനം വീതമുള്ള അഞ്ചു ബ്ലോക്കുകളായി തിരിച്ചാണ് സുവിധയിലെ നിരക്ക്. ബുക്കിങ് ഒാരോ 20 ശതമാനം സീറ്റ് പിന്നിടുന്തോറും നിരക്ക് കുതിച്ചുയരുമെന്നതാണ് സുവിധയുടെ പ്രത്യേകത. തത്കാൽ നിരക്കിലാണ് നിരക്ക് തുടങ്ങുന്നത് തന്നെ.
റിസർവേഷൻ അവസാനഘട്ടത്തിലെത്തുമ്പോഴേക്കും 40 ശതമാനം വരെ ഉയരും. അവധിക്കാല െട്രയിൻ എന്ന ആനുകൂല്യത്തോടെ യാത്ര ആഘോഷമാക്കാൻ എത്തുന്ന സാധാരണക്കാർക്ക് പോക്കറ്റ് കാലിയാകുേമ്പാഴാണ് കാര്യം ബോധ്യപ്പെടുക. പ്രാദേശിക ഉത്സവ തിരക്കൊഴിവാക്കാൻ ഓരോ മേഖലയിലെയും വാണിജ്യവിഭാഗം തലവന്മാർക്കാണ് സുവിധ െട്രയിൻ അനുവദിക്കാനുള്ള അധികാരം.
ഒരു നിരക്കിളവും അനുവദിക്കില്ല. പ്രായവ്യത്യാസം കൂടാതെ എല്ലാ യാത്രക്കാരിൽനിന്നും പ്രായപൂർത്തിയായ വ്യക്തിയുടെ നിരക്കാണ് ഈടാക്കുന്നത്. വിഷുവിനുശേഷം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട സുവിധ െട്രയിനിൽ സെക്കൻഡ് എ.സിക്ക് 5000 രൂപയിലധികം ഇൗടാക്കിയെന്ന് ആരോപണമുണ്ട്. 400 രൂപ നിരക്കുള്ള സ്ലീപ്പർ ക്ലാസിന് സുവിധയിൽ 1415 രൂപയാണ്.
തേർഡ് എ.സിയിൽ 3280 രൂപയാണ് സുവിധനിരക്ക്. മറ്റ് െട്രയിനുകളിലാകട്ടെ ഇതേ ക്ലാസിന് 1055 രൂപയും. 30 ദിവസം മുമ്പ് റിസർവേഷൻ തുടങ്ങി 10 ദിവസം മുമ്പ് അവസാനിപ്പിക്കുന്ന രീതിയിലാണ് ബുക്കിങ്. രാജധാനിയുടെ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാൽ ചാര്‍ജും ചേര്‍ത്തുള്ളവ, തുരന്തോ ട്രെയിനിെൻറ അടിസ്ഥാന ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ, മെയില്‍-എക്സ്പ്രസ് ചാര്‍ജിനൊപ്പം തത്കാല്‍ ചാര്‍ജും ചേര്‍ത്തുള്ളവ എന്നിങ്ങനെ മൂന്ന് തരം സുവിധകളാണ് റെയിൽവേക്കുള്ളത്. ബുക്ക് ചെയ്യുേമ്പാൾ മാത്രമാണ് ഏത് വിഭാഗമാണെന്ന് മനസ്സിലാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.