കപ്പത്തോട്ടിലെ വെള്ളപ്പാച്ചിനെത്തുടർന്ന് വീടുകളിൽ വെള്ളം എത്തിയപ്പോൾ

സംസ്​ഥാനത്ത്​ എട്ട്​ ജില്ലകളിൽ മഴക്ക്​ സാധ്യത; കപ്പത്തോട് കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: അടുത്ത മൂന്ന്​ മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്​നാട് തീരത്തിനടുത്ത്​ രൂപംകൊണ്ട ചക്രവാതചുഴിയാണ്​ കേരളത്തിൽ മഴക്കുള്ള കാരണം.

അതേസമയം, വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകൾ റെഡ് അലർട്ടിൽ നിന്നും ഇന്നലെ ഓറഞ്ച് അലർട്ടിലേക്ക് മാറി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്​.

മോതിരക്കണ്ണിയിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി

ചാലക്കുടി: ശനിയാഴ്ച പുലർച്ചെയുണ്ടായ മഴയിൽ കപ്പത്തോട് കരകവിഞ്ഞ്​ നിരവധി വീടുകളിലേക്ക് വെള്ളം കയറി. തോട്ടിൽ അഞ്ചടിയോളം വെള്ളം പെടുന്നനെ ഉയരുകയായിരുന്നു.

കുറ്റിച്ചിറ, മോതിരക്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇരുകരകളിലുമുള്ള വാഴക്കൃഷിക്കും നാശമുണ്ടായി. മലമുകളിലെവിടെയോ ഉരുൾപ്പൊട്ടിയതാണെന്ന സംശയവുമുണ്ട്​. കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകളോളം ഒഴുകി ചാലക്കുടിപ്പുഴയിൽ ചെന്ന് ലയിക്കുന്ന പ്രധാന തോടാണ് കപ്പത്തോട്.

Tags:    
News Summary - Suspicion of landslide in Athirappilly; In Chalakudy, 15 houses were flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.