സസ്​പെൻഷനിലുള്ള ഡി.ജി.പി ജേക്കബ്​ തോമസിന്​ വീണ്ടും സസ്​പെൻഷൻ 

തിരുവനന്തപുരം: സസ്‌പെന്‍ഷനിൽ തുടരുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാറി​​​െൻറ  അനുമതിയില്ലാതെയും ചട്ടങ്ങൾ ലംഘച്ചും പുസ്തകം എഴുതിയതിനാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി പോൾ ആൻറണിയാണ് ഇതുസംബന്​ധിച്ച ഉത്തരവിറക്കിയത്. ഓഖി വിഷയം ഉൾപ്പെടെ കാര്യങ്ങളിൽ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20ന് ജേക്കബ് തോമസിനെ സർക്കാർ സസ്‌പ​​െൻറ്​ ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ ഇതുവരെ പിൻവലിച്ചിട്ടില്ല. ആ സാഹചര്യം തുടരുന്നതിനിടെയാണ് ഇപ്പോൾ രണ്ടാമത്തെ സസ്‌പെന്‍ഷന്‍.

പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇൗ സമിതിക്ക്​ മുമ്പാകെ ഹാജരായി ത​​​െൻറ വിശദീകരണം നൽകാൻ ജേക്കബ്​ തോമസിന്​ നോട്ടീസ്​ നൽകിയിരുന്നെങ്കിലും ജേക്കബ് തോമസ് ഹാജരാകുകയോ ത​​​െൻറ ഭാഗം വിശദീകരിക്കുക​േയാ ചെയ്​തില്ല. രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയത്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആദ്യപുസ്തകത്തിലും ‘കാര്യവും കാരണവും’ എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ആദ്യപുസ്​തകം പരിശോധിച്ച അന്നത്തെ ചീഫ്​സെക്രട്ടറി നളിനി നെറ്റോ  പുസ്​തകത്തിലെ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന്​ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. 

വിജിലന്‍സ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചട്ടലംഘനം കണ്ടെത്തിയത്. പിന്നീട് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി രൂപവത്കരിക്കുകയായിരുന്നു. എന്നാൽ ആ സമിതിക്ക്​ മുന്നിലും ഹാജരാകാത്ത സാഹചര്യത്തിലാണ്​ ഇപ്പോൾ വീണ്ടും സസ്​പെൻഷൻ നടപടി. എന്നാൽ സർക്കാർ നടപടിയെ ചോദ്യം ചെയ്​ത്​ ജേക്കബ്​ തോമസ്​ നിയമനടപടികൾ കൈക്കൊള്ളുമോയെന്നാണ്​ കാത്തിരുന്ന്​ കാണേണ്ടത്​. 

Tags:    
News Summary - Suspension for Jacob Thomas - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.