കുരിശാണ്​ ചിഹ്നം, സഭയെ ഒരു ശക്​തിക്കും ഇല്ലായ്​മ ചെയ്യാനാവില്ല​ -സൂസൈപാക്യം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യു​േമ്പാൾ വിശ്വാസികൾ ആദർശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന ്ന്​ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനമായ ഇന്ന് വിശ്വാസികള്‍ക്ക് സന്ദേശം നൽകുകയായിരുന്നു കെ.സി.ബി.സ ി പ്രസിഡൻറും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസൈപാക്യം.

കുരിശാണ്​ നമ്മുടെ ചിഹ ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത്​ നടക്കുന്നുണ്ട്. സഭയെ ഇല്ലായ്​മ ചെയ്യാൻ ഒരു ശക്​തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത്​ പറഞ്ഞു.

‘നഗര മധ്യത്തിലൂടെ ക്രിസ്​തുവിനെ അനുഗമിച്ച നാം നാല്​ ഭാഗത്തും വിവിധ പാർട്ടികളുടെ വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകൾ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ്​ അതിൽ ചിത്രീകരിച്ചിരിക്കുന്നത്​. നമ്മുടെ ചിഹ്നത്തിന്​ വോട്ട്​ ചെയ്യണമെന്നാണ്​ എല്ലാവരും ആവശ്യപ്പെടുന്നത്’​.

‘തെരഞ്ഞെടുപ്പ്​ ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മൾ പ്രധാന്യം നൽകുന്നത്​. മറിച്ച്​ അത്​ സൂചിപ്പിക്കുന്ന പാർട്ടിയുടെ സംഭാവനകളെ കുറിച്ചാണ്​. സ്ഥാനാർഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ്​ ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന’തെന്നും സുസെപാക്യം പറഞ്ഞു.

ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവുമായി സഭ മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - susaipakyam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.