തിരുവനന്തപുരം: അവധിക്കാലത്ത് സെൻസസ് ജോലി ചെയ്ത സ്കൂൾ അധ്യാപകർക്ക് ആർജിതാവധി സറണ്ടർ ചെയ്ത് ലഭിച്ചതിൽ തിരിച്ചടച്ച 16 ദിവസത്തെ തുക തിരികെ നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി സർക്കാർ ഉത്തരവ്. 2010-‘11 വർഷത്തിലെ സെൻസസ് ഡ്യൂട്ടി ചെയ്ത അധ്യാപകരിൽനിന്നാണ് 16 ദിവസത്തെ തുക സർക്കാർ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരുന്നത്. അധ്യാപകർ ഇതിനെതിരെ കോടതിയെ സമീപിക്കുകയും ആറു മാസത്തിനകം തുക തിരിച്ചുനൽകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് നൽകിക്കഴിഞ്ഞ ആനുകൂല്യമായതിനാലും തിരിച്ചുപിടിച്ച തുക അനുവദിക്കുന്നതുകൊണ്ട് അധിക ബാധ്യത ഉണ്ടാവുന്നില്ല എന്നതും പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. 24 ദിവസത്തെ സറണ്ടർ ആനുകൂല്യം അനുവദിച്ചതിൽ 16 ദിവസത്തേതാണ് തിരിച്ചുപിടിക്കാൻ നേരത്തേ ഉത്തരവിറങ്ങിയിരുന്നത്. ഇത് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.