കോഴിക്കോട്: സംസ്ഥാനത്തിൻെറ വിവിധ ഇടങ്ങളിൽ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകൾക്ക് കേടുപ ാടുകൾ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലിൽ ശക്തമായ കടലാക്രമണമുണ്ടായി. ഇൗ ഭാഗത്തു നിന്ന് 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
തൃശൂർ എറിയാട് കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. പൊന്നാനിയിലും ശക്തമായ കടലാക്രമണമാണുണ്ടായത്. ഇവിടെ 15 വീടുകൾ ഭാഗികമായി തകർന്നു.
തിരൂരിൽ കടലാക്രമണത്തിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും കാസർകോട് ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.