????????????????????????????? ???????????????????????? ????????? ????????????????? (????? ???????)

ഏ​കാ​ന്ത ജീ​വി​ത​ത്തി​ന്​ വി​രാ​മം, സു​രേ​ഷ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി

കൽപറ്റ: സ്വയം തീർത്ത ഏകാന്ത തടവറയിൽ നാലു വർഷത്തോളം ഭക്ഷണവും വസ്ത്രവുമില്ലാതെ ജീവിച്ച ആദിവാസി യുവാവ് മരണത്തിനു കീഴടങ്ങി. തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ സുരേഷ് (32) ആണ് ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 

കുടകിൽ ഇഞ്ചിപ്പണിക്കുപോയിരുന്ന സുരേഷ് ഒരുനാൾ വീട്ടിൽ തിരിച്ചെത്തി മുറിയിൽ കയറിയിരിക്കുകയായിരുന്നു. പിന്നീട് നാലു വർഷത്തോളം ഇൗ മുറിയിൽ ബീഡിയും വെള്ളവും മാത്രമായി മൗനിയായി കഴിഞ്ഞു. മനസ്സിെൻറ താളംനഷ്ടമായ യുവാവ് തൊണ്ണൂറു പിന്നിട്ട അമ്മയുടെ പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്.സുരേഷിെൻറ ദുരിത ജീവിതം ഒന്നരവർഷം മുമ്പ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് അധികൃതർ ഇടപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രക്തം കട്ടപിടിച്ചുണ്ടായ ഗുരുതരാവസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടർമാർ പറയുന്നത്.സുരേഷിെൻറ മാതാവിനും മാനസികാസ്വാസ്ഥ്യമുണ്ട്. മകൻ മരിച്ചത് ഇപ്പോഴും ഇൗ അമ്മ തിരിച്ചറിഞ്ഞിട്ടില്ല. സംസ്കാര ചടങ്ങുകൾക്കിടയിലും മകന് ബീഡി വേണമെന്ന് പറഞ്ഞ് അന്വേഷിച്ചുനടക്കുകയായിരുന്നു ഇവർ.

മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് സുരേഷിെൻറ മോചനത്തിനും തുടർന്ന് ചികിത്സ ലഭ്യമാക്കുന്നതിനും യത്നിച്ചത്. കുടകിൽനിന്നു തിരിച്ചുവന്ന സുരേഷിെൻറ ദേഹത്തും തലയിലും മാരക പരിക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ, യഥാസമയം ചികിത്സ നൽകാതെ ഇയാളുടെ ദേഹത്ത് ൈദവം കൂടിയിട്ടുണ്ടെന്ന അന്ധവിശ്വാസത്തിെൻറ പിറകെയായിരുന്നു ബന്ധുക്കളടക്കമുള്ളവർ. കുടകിൽ സുരേഷ്പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ പിതാവ്  മാരകമായി ഉപദ്രവിച്ച് കേരള അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന കഥ പ്രചാരത്തിലുണ്ടായിരുന്നു. 
Tags:    
News Summary - suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.