കോഴിക്കോട്: അജ്മീർ ദർഗ സ്ഫോടനക്കേസിൽ തീവ്രവാദ വിരുദ്ധ സേന പിടികൂടിയ സുരേഷ് നായർ ജനിച്ചു വളർന്നത് ഗുജറാത്തിൽ. കൊയിലാണ്ടി കുറുവങ്ങാടിനടുത്ത് എളാേട്ടരി ഉണിച്ചിരാംവീട് ക്ഷേത്രത്തിനടുത്തായിരുന്നു തറവാട് വീട്. സ്വത്ത് ഭാഗം വെച്ചേപ്പാൾ അമ്മക്ക് കിട്ടിയ സ്ഥലമായിരുന്നു ഇത്.
കണയേങ്കാട് സ്വദേശിയായ പിതാവ് ഗുജറാത്ത് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരനായിരുന്നു. മാതാപിതാക്കൾക്കൊപ്പം ഗുജറാത്തിൽ കഴിയുേമ്പാഴാണ് അജ്മീർ ദർഗ കേസിൽ സുരേഷ് പങ്കാളിയായത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകോറിലെ സ്കൂളിൽ ജീവനക്കാരനായിരുന്ന സുരേഷ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ആർ.എസ്.എസുമായി ബന്ധമുള്ള സ്കൂളിലായിരുന്നു ജോലി. ഡാകോറിലെ ദ്വാരക സൊസൈറ്റിയിലെ ആറാം നമ്പർ പ്ലോട്ടിലായിരുന്നു വീട്. നാടുമായി കാര്യമായ ബന്ധം ഇല്ലായിരുന്നെങ്കിലും അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് വരാറുണ്ടായിരുന്നു. 2005ലാണ് ഒടുവിൽ കോഴിക്കോെട്ടത്തിയത്. സുരേഷ് നായർ ഒളിവിൽ പോകുേമ്പാൾ അവിവാഹിതനായിരുന്നു. നാട്ടുകാരിൽ പലരും സുരേഷിനെ കണ്ടതായി ഒാർക്കുന്നില്ല.സുരേഷ് നായർക്കായി എൻ.െഎ.എ അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ കോഴിക്കോെട്ടത്തി നേരത്തേ അന്വേഷണം നടത്തിയിരുന്നു.
ബാലുശ്ശേരിയിലെ സഹോദരിയുടെ വീട്ടിലും െകായിലാണ്ടി എളാേട്ടരിയിലെ ബന്ധുവീട്ടിലും അന്ന് അന്വേഷണസംഘം എത്തിയിരുന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ച് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.