തിരുവനന്തപുരം: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്ത, എം.ബി.ബി.എസ് പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ 50 ശതമാനവും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ എൻട്രൻസ് കമ്മീഷണർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ബന്ധപ്പെട്ട മാനേജ്‌മെന്റുകൾ എന്നിവർ തയ്യാറാകണം. ന്യൂനപക്ഷ വിദ്യാർഥികളുടെ സീറ്റുകൾ ഇതര വിഭാഗങ്ങൾക്ക് വീതിച്ചുനൽകാൻ യാതൊരു കാരണവശാലും ഇടവരുത്തരുത്.
കഴിഞ്ഞ വർഷത്തെപ്പോലെ മുസ്‌ലികൾക്ക് അർഹതപ്പെട്ട സീറ്റുകൾ വ്യവസ്ഥകൾ ലംഘിച്ച് അനർഹർക്ക് നൽകാൻ യാതൊരു തരത്തിലും പ്രവേശന നടപടികളിൽ കൃത്രിമം കാണിക്കരുത്. അപ്രകാരം സംഭവിച്ചാൽ ന്യൂനപക്ഷ പദവി റദ്ദാക്കുമെന്ന മുന്നറിയിപ്പും താക്കീതും നൽകാൻ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ തയ്യാറാകണമെന്നും മെക്ക വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.