ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് തകർന്ന ബ​സി​ന്റെ ഭാ​ഗ​ങ്ങൾ

വൈഷ്ണവിന്റെ മരണം നാടിനെ നടുക്കി, പരീക്ഷ എഴുതാനുള്ള യാത്ര അന്ത്യയാത്രയായി

മാവൂർ (കോഴിക്കോട്): ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പെരുവയൽ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ വൈഷ്ണവിന്റെ (31) മരണം നാടിനെ നടുക്കി. അപകടം നടന്ന ഉടൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വാർത്ത പരന്നെങ്കിലും ചെറുകുളത്തുർ സ്വദേശികൾ അപകടത്തിൽപ്പെട്ടെന്ന വിവരം അറിയുന്നത് വീണ്ടും വൈകിയാണ്. തിരുവനന്തപുരം ദേവസ്വം ബോർഡ് ജീവനക്കാരനായ ജ്യേഷ്ഠസഹോദരൻ വൈശാഖിനോടൊപ്പം ഞായറാഴ്ച രാവിലെയാണ് വൈഷ്ണവ് തൃശൂരേക്ക് പോയത്.

ദേവസ്വം ബോർഡിലെ പരീക്ഷ എഴുതാനായിരുന്നു യാത്ര. അപകടത്തിൽ പരിക്കേറ്റ സഹോദരൻ വൈശാഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടൈൽസ് ജോലിക്ക് പോകുന്ന വൈഷ്ണവ് പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകൾക്കുവേണ്ടി കഠിനപ്രയത്നത്തിലായിരുന്നു. ദേവസ്വം ബോർഡ് പരീക്ഷയിൽ ഏറെ പ്രതീക്ഷയോടെയാണ് പഠിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ജോലി ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാവാറുണ്ട്. വൈഷ്ണവിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: വിലാസിനി.

പരിക്കേറ്റവർ

ഹ​ന്ന​ത്ത് (20), ആ​ന​ന്ദ് (19), അ​ബ്ദു​ൽ ഹ​മീ​ദ് (53), സ​വി​ത (32), ആ​യി​ശ (19), സ​വാ​ദ് (73), അ​ശ്വ​തി (19), സേ​തു​നാ​ഥ് (60), സ​മീ​റ (42), സ​ദ (19), നി​മാ​ദ് (43), സ​​ന്തോ​ഷ്, ത​ങ്ക (57), സു​ബൈ​ർ (56), ബാ​ല​കൃ​ഷ്ണ​ൻ (60), വി​ജ​യ​ൻ (60), ശാ​ര​ദ (73), അ​രു​ൺ (30), ഖ​ദീ​ജ (62), വൈ​ശാ​ഖ് (33), അ​നാ​മി​ക (16), ജി​സ്ന (17), പ്ര​ബി​ൻ (19), ഷ​ഫ്ന (17), ഫാ​ത്തി​മ നൗ​റി​ൻ (15), സീ​ന​ത്ത് (48), സു​നീ​റ (38), സ​ഹീ​റ (35), മു​ഹ്സി​ന (38), സ​മീ​റ (42), സ​ന്തോ​ഷ് (48), ഹാ​ദി​യ (15), ഫാ​ത്തി​മ ന​സ്റി​യ (16), അ​ർ​ച്ച​ന, പ്രേം​ദാ​സ്, സ്മി​ത, കു​ഞ്ഞി​ബീ​വി, രാ​ഘ​വ​ൻ.

Tags:    
News Summary - Vaishnav's death shook the nation, making his journey to write the exam his final journey.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.