കേരളം മൊത്തം എടുക്കാൻ പോവുകയാണെന്ന് സുരേഷ് ഗോപി; ‘രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിന്‍റേത് ഭാരിച്ച ഉത്തരവാദിത്തമല്ല’

തിരുവനന്തപുരം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിന് ലഭിച്ച പുതിയ പദവി ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന് സുരേഷ് ഗോപി എം.പി. നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് മുന്നിലുള്ളത്. അത് പല തവണ നമ്മൾ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ചുമതലയേൽക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. സുരേന്ദ്രൻ ബാറ്റൺ രാജീവിന് കൈമാറിയതോടെ സൈദ്ധാന്തിക വിപ്ലവത്തിലേക്കാണ് വളർന്നിട്ടുള്ളത്. ഇക്കാര്യം മനസിലാക്കി എതിരാളികൾ പ്രതിപ്രവർത്തനം തുടങ്ങിയാൽ മാത്രമേ ബി.ജെ.പിക്ക് ഭാരിച്ച ജോലിയാകൂ.

മുൻ അധ്യക്ഷന്മാർ കൂടുതൽ കരുത്ത് പകർന്നാണ് പാർട്ടി ഇവിടം വരെ എത്തിയത്. അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത്. നമുക്ക് പല പ്രദേശങ്ങളും കേരളത്തിൽ എടുക്കാനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിർമല സീതാരാമനും വേണ്ടി കേരളം മൊത്തം നമ്മൾ എടുക്കാൻ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന കോ​ർ​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാണ് ബി.ജെ.പി ദേ​ശീ​യ നേ​തൃ​ത്വം രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​നെ പ്ര​സി​ഡ​ന്‍റാ​യി നി​ർ​ദേ​ശി​ച്ചത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ഷ്, ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും അ​വ​സാ​നം ​വ​രെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് മൂ​ന്നു ത​വ​ണ രാ​ജ്യ​സ​ഭാം​ഗ​മാ​യ രാ​ജീ​വ്​ ര​ണ്ടാം മോ​ദി സ​ർ​ക്കാ​റി​ൽ ഐ.​ടി വ​കു​പ്പ്​ ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച്​ പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രാ​ൾ സം​സ്ഥാ​ന​ ബി.​ജെ.​പി അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്​ ആ​ദ്യ​മാ​ണ്.

മ​റു​നാ​ട​ൻ മ​ല​യാ​ളി കു​ടും​ബ​ത്തി​ൽ ഗു​ജ​റാ​ത്തി​ൽ ജ​നി​ച്ച്​ വി​ദേ​ശ വി​ദ്യാ​ഭ്യാ​സം നേ​ടി ഐ.​ടി ജോ​ലി​യി​ലും ബി​സി​ന​സി​ലും ​നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​ 2006ൽ ​സ്വ​ത​ന്ത്ര​നാ​യി രാ​ജ്യ​സ​ഭാം​ഗ​മാ​യ​ ശേ​ഷ​മാ​ണ് രാ​ജീ​വ്​​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്.

Tags:    
News Summary - Suresh Gopi speech in Rajeev Chandrasekaran take duty ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.