കടുത്ത നിലപാടിൽ ബി.ജെ.പിയും സംഘ്പരിവാറും; സുരേഷ് ഗോപി അയ്യപ്പ സംഗമത്തിൽ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം: പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലേക്ക്​ ​​കേന്ദ്ര മന്ത്രി സുരേഷ്​ ഗോപിയെ ക്ഷണിച്ചെങ്കിലു പങ്കെടുക്കില്ലെന്ന് സൂചന. സുരേഷ് ഗോപി പങ്കെടുക്കരുതെന്നാണ് ബി.ജെ.പിയുടേയും സംഘ്പരിവാറിന്റെയും നിലപാട്.

ശാസ്തമംഗത്തെ വസതിയിലെത്തി സുരേഷ്​​ ഗോപിയെ ​ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ പി.എസ്​​. പ്രശാന്ത്​ ക്ഷണിച്ചിരുന്നു​. സുരേഷ്​ ഗോപി എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡിന്​ രാഷ്ട്രീയമില്ലെന്നും വിശ്വാസികളുടെ കൂട്ടായ്​മയാണ്​ അയ്യപ്പ സംഗമമെന്നും പ്രശാന്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്. എന്നാൽ, പങ്കെടുക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി ഒരു വിശദീകരണവും നൽകിയിട്ടില്ലെങ്കിലും വിട്ടുനിൽക്കും എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ശബരിമലയുടെ വികസനത്തില്‍ താല്പര്യമുള്ള, ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.

3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാനയില്‍ നിന്ന് 750 പേരും കേരളത്തില്‍നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കും.

Tags:    
News Summary - Suresh Gopi may not attend Ayyappa Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.