തിരുവനന്തപുരത്തേക്ക് പോകുമെന്ന് പറഞ്ഞത് പേടിപ്പിക്കാൻ -സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളുകുറഞ്ഞതിന് പ്രവർത്തകരോട് ക്ഷുഭിതനായതിൽ വിശദീകരണവുമായി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദിവാസികൾ വന്ന് പറഞ്ഞു വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്ന്. അതിന് എന്‍റെ പാർട്ടി അണികളെ ഞാൻ വഴക്ക് പറയും, അതിനുള്ള അവകാശം എനിക്കുണ്ട്. തിരുവനന്തപുരത്തേക്ക് പോകുമെന്ന് വെറുതെ പറഞ്ഞതല്ല, പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് -അദ്ദേഹം പറഞ്ഞു.

അവര് ചെയ്യാനുള്ള ജോലി അവർ ചെയ്തില്ലെങ്കിൽ എനിക്ക് എന്‍റെ ജോലി ചെയ്യാനാകില്ല. നാളെ ജയിച്ച് കഴിഞ്ഞാലും പാർട്ടി അണികളാണ് എന്തെല്ലാം വിഷയങ്ങളുണ്ടെന്ന് എന്‍റെ അടുത്ത് എത്തിക്കേണ്ടത്. ഈ വക്രം കൊണ്ടെന്നും ജനങ്ങളെ ഇനി കബളിപ്പിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഇന്നലെയാണ് ശാസ്‍താംപൂർവം ആദിവാസി കോളനിയിലെത്തിയ സുരേഷ് ഗോപി ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായത്. 25 പേരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർത്തിരുന്നില്ലെന്ന് അറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാർക്കും പ്രവർത്തകർക്കും എന്താണ് ജോലിയെന്ന് സുരേഷ് ഗോപി ചോദിച്ചു. സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങുകയും ചെയ്തു. ‘എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവർത്തിച്ചോളാം’ എന്നും സുരേഷ് ഗോപി ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞിരുന്നു.

Tags:    
News Summary - Suresh Gopi explained why he was angry with the party workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.