സലാല: സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന്‍ (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. മികച്ച കര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. എന്റെ കേരളം എന്ന മീഡിയ വണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഭാര്യ: നളിനി. മക്കള്‍: സുനില, സുനില്‍ (സലാല), സുരേഷ്. സലാലയിലുള്ള സുനിലാണ് ഇപ്പോള്‍ തോട്ടങ്ങള്‍ നടത്തുന്നത്. വ്യാഴാഴ്‌ച രാത്രിയോടെ വീട്ടുവളപ്പില്‍ മ്യതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.