എറണാകുളം: കണ്ടനാട് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയിൽ പ്രവേശിച്ച് കുർബാ ന നടത്തുകയാണ്. 2017ൽ ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താൻ അനുവാദം നൽകി സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് കേരള സർക്കാറിനും വിധിയെ മറികടന്ന് ഉത്തരവ് ഇറക്കിയ കേരള ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
1964ന് ശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നത്. ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017ലെ സുപ്രീംകോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമര്‍ശിച്ചിരുന്നു.
തുടർന്നാണ് ഓർത്തഡോക്സ് വിഭാഗക്കാർക്ക് ആരാധന നടത്താനുള്ള വിധി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.